
ഇത് അക്ഷയപാത്രം! സൂര്യനെ തപസ്സുചെയ്ത് യുധിഷ്ഠിരൻ നേടിയ അക്ഷയപാത്രം വനവാസക്കാലം മുഴുവൻ പാണ്ഡവകുടുംത്തിനും അതിഥികൾക്കും ആഹാരം നല്കിപ്പോന്നു എന്നത് കഥ. വിജ്ഞാനസൂര്യനെ തപസ്സുചെയ്ത്, ധീസ്ഥിരനായ പ്രൊഫ. എസ്. ശിവദാസ് മലയാളമക്കൾക്ക് മനസ്സിനു വേണ്ടുന്ന പോഷകാഹാരപ്പൊതി പാഥേയമായി ജീവിതയാത്രയിലങ്ങോളം നിത്യേന നല്കുന്ന അക്ഷയ പാത്രം നേടിയിരിക്കുന്നു: '366 ജീവിതവിജയമന്ത്രങ്ങൾ' എന്ന പുസ്തകം. ഇത് സങ്കല്പകഥയല്ല; യഥാർത്ഥ വസ്തുത.