ബെന്യാമിന്റെ ആടുജീവിതം അനുഭവസാക്ഷ്യത്തിൽനിന്നും രേഖപ്പെടുത്തിയ അതിമനോഹരമായ ഒരു നോവലാണ്. പ്രവാസജീവിതത്തിന്റെ മണൽപ്പരപ്പിൽനിന്നും രൂപംകൊണ്ട മഹത്തായ ഒരു സാഹിത്യശില്പം. പ്രവാസം ഇവിടെ ബാഹ്യസ്പർശിയായ അനുഭവമല്ല. വെന്തുനീറുന്ന ഒരു തീക്ഷ്ണതയാണ്. മണൽപ്പരപ്പിലെ ജീവിതം ചുട്ടു പൊള്ളുന്പോഴും വിഷാദമധുരമായ നർമ്മത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻഎഴുത്തുകാരനാകുന്നില്ല.മലയാള സാഹിത്യത്തിലെ അത്യപൂർവ്വമായ ഒരു രചന.