
സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍, സേവനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന സ്കോളര്‍ഷിപ്പുകള്‍, സേവനാവകാശം വഴി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നല്കുന്ന സേവനങ്ങളുടെ സമയപരിധി തുടങ്ങി സമൂഹത്തിലെ എല്ലാവിധ ജനവിഭാഗങ്ങളും അറിഞ്ഞിരിക്കേണ്ട വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പുസ്തകം. ഓരോ കുടുംബത്തിലും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഈ പുസ്തകം വീട്ടിലുണ്ടെങ്കില്‍ സര്‍ക്കാര്‍ കാര്യത്തെ സംബന്ധിച്ചുള്ള സംശയം അകറ്റുവാനായ് നെട്ടോട്ടം ഓടേണ്ടി വരില്ല. ജാതി സര്‍ട്ടിഫിക്കറ്റ്, ക്രീമിലയര്‍ സര്‍ട്ടിഫിക്കറ്റ്, ഗ്യാസ് കണക്ഷന്, റേഷന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, വിധവാപെന്ഷന്, വാര്‍ദ്ധക്യകാല പെന്ഷന് തുടങ്ങി അനവധി സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നല്കുന്ന വിവിധ സേവനങ്ങള്‍ ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കും വിധത്തിലാണ് ഈ പുസ്തകത്തിന്റെ രചന. സാധാരണക്കാര്‍ക്ക് സഹായകരമാംവിധം തയ്യാറാക്കപ്പെട്ടിരിക്കുന്ന ഈ പുസ്തകം പുസ്തകപ്രസാധകരംഗത്ത് അപൂര്‍വ്വമെന്നുതന്നെ പറയാം.