
Author: Lajo Jose
Features:
- Language Published: Malayalam
- Binding: Paper Back
Binding: Paperback
Number Of Pages: 264
Release Date: 01-12-2019
Details: 27 ദിവസങ്ങൾക്കുള്ളിൽ മൂന്നാം പതിപ്പിലെത്തിയ നോവൽ. Hydrangea Novel by Lajo Jose. ലാജോ ജോസ് എഴുതിയ ഹൈഡ്രേഞ്ചിയ നോവൽ. Esther Immanuel Series Book No.2. Reviews : "ഇത്രയും കാലം ഒരു മലയാളം കുറ്റാന്വേഷണ നോവലിനെക്കുറിച്ച് ചര്‍ച്ചയോ നിരൂപണമോ ഒക്കെ വരുമ്പോള്‍ കണ്ടിരുന്ന റഫറന്‍സുകള്‍ കോട്ടയം പുഷ്പനാഥ് കാലഘട്ടത്തെക്കുറിച്ചുള്ള 'ഹാഫ് എ കൊറോണ' കലര്‍ന്ന ഗൃഹാതുരത്വവും അന്താരാഷ്ട്രം വരെ പോയാല്‍ 221 B ബേക്കര്‍ സ്ട്രീറ്റിലെ ഹോംസ്-വാട്സന് സൗഹൃദവും ഒക്കെയാണ്. എന്നാല്‍ ഇനിയിപ്പോള്‍ നമുക്ക് ധൈര്യത്തോടെ ഫോറന്‍സിക് സര്‍ജനായ കുറ്റാന്വേഷകയെ അവതരിപ്പിച്ച പട്രീഷ്യ കോണ്വെല്ലിന്റെയൊ ജെയിംസ് പാറ്റെഴ്സന്റെയൊ നോവലുകളെ മലയാളം കുറ്റാന്വേഷണനോവലിന്റെ ചര്‍ച്ചയില്‍ റഫര്‍ ചെയ്യാം. അവര്‍ക്കിടയില്‍ നമ്മുടെ നോവലിനും പോയി നില്ക്കാം. Thanks to Hydrangea by Lajo Jose." by Maria Rose. "എന്തുരസമായിട്ടാണ് ലാജോ കഥ പറയുന്നത്! പണ്ട് എഡ്ഗാർ വാലസിനെയും കോനാൻ ഡോയ്ലിനെയുമൊക്കെ വായിച്ചപ്പോൾ കിട്ടിയ വായനാസുഖം." - by ചന്ദ്രമതി Blurb : എസ്തർ ഇമ്മാനുവലിന്റെ ജീവിതത്തിൽ അവൾ നേരിടേണ്ടി വരുന്ന പുതിയ ഒരു അന്വേഷണം. പട്ടണത്തിൽ യുവതികൾ കൊല്ലപ്പെടുന്നു. അന്വേഷണോദ്യോഗസ്ഥരെ അമ്പരപ്പിച്ചത് കൊലപാതകം നടന്ന കിടപ്പുമുറിയാണ്. ആ മുറിയാകെ അലങ്കരിക്കപ്പെട്ടിരുന്നു. കത്തിത്തീർന്ന വലിയ മെഴുകുതിരികൾ മേശപ്പുറത്തു കാണപ്പെട്ടു. കിടക്കയിലും നിലത്തും വാതിൽക്കലും മറ്റും പൂക്കൾ വിതറിയിരുന്നു - പിങ്ക് ഹൈഡ്രഞ്ചിയപ്പൂക്കൾ! കഴിഞ്ഞ കൊലപാതകങ്ങൾ പോലെ എല്ലാം കാണപ്പെട്ടു. രക്തം പുരണ്ട കിടക്കവിരി മൂലയിൽ, എരിഞ്ഞുതീർന്ന സുഗന്ധം പരത്തുന്ന മെഴുകുതിരികൾ, വാതില്ക്കൽതൊട്ട് കിടക്കവരെയും കിടക്കയിലും പിങ്ക് ഹൈഡ്രഞ്ചിയപ്പൂക്കൾ. ഉദ്വേഗവും സസ്പെൻസും കാത്തുസൂക്ഷിക്കുന്ന വ്യത്യസ്തമായ കുറ്റാന്വേഷണ നോവൽ.
Languages: Malayalam