Onnilum Tholkkathirikkan ഒന്നിലും തോല്‍ക്കാതിരിക്കാന്‍
സങ്കീര്‍ണമായ ജീവിതപ്രശ്നങ്ങളില്പ്പെട്ടുഴലുന്ന മനുഷ്യന് പ്രകാശമുള്ള ഒരു വാക്കു മതിയാകും സ്വച്ഛന്ദമായ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍. ഉള്ളുണര്‍ന്ന ഒരു വ്യക്തിക്കു മാത്രമേ വാക്കുകളില്‍ വെളിച്ചം നിറയ്ക്കാന്‍ സാധിക്കൂ. ഇവിടെ നിരവധി ജീവിതസന്ദര്‍ഭങ്ങളിലൂടെ തന്റെ ഉള്ളിലെ പ്രകാശധാര വായനക്കാരിലേക്കു പകരുകയാണ് ഗ്രന്ഥകാരന്. ജീവന്റെ യാത്രയെക്കുറിച്ചുള്ള മൗലികാന്വേഷണങ്ങള്‍ മുതല്‍, ക്വാണ്ടം ഫിസിക്സും മണ്ണിന്റെ നേരും നാട്ടറിവുകളുമെല്ലാം ചര്‍ച്ച ചെയ്യുന്ന ലേഖനങ്ങളുടെ അന്തര്‍ധാരയായി നിലനില്‍ക്കുന്ന മനുഷ്യന്റെ നന്മയും സ്നേഹവും നമ്മെ ജീവിതത്തെ പ്രണയിക്കുന്നവരാക്കി മാറ്റുന്നു. ഓരോ ചുവടിലും വെളിച്ചമേകുന്ന വാക്കുകള്‍, ജീവിതസന്ദര്‍ഭങ്ങള്‍. പ്രശസ്ത നോവലിസ്റ്റ്, സംവിധായകന്, ശാസ്ത്രലേഖകന്. 1939ല്‍ പൊന്നാനിയില്‍ ജനിച്ചു. പൂനയിലും കൊടൈക്കനാലിലും റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ സയന്റിഫിക് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. പൊരുള്‍ എന്ന മാസിക നടത്തിയിരുന്നു. സയന്‍സ് ടുഡെ മാസികയുടെ സീനിയര്‍ സബ് എഡിറ്റര്‍, എസ്.പി.സി.എസ്. പ്രസിഡണ്ട് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. സ്പന്ദമാപിനികളേ നന്ദി, നിഴല്‍പ്പാടുകള്‍, അഗ്നി, കണ്ണിമാങ്ങകള്‍, പുള്ളിപ്പുലിയും വെള്ളിനക്ഷത്രങ്ങളും, ഒറ്റയടിപ്പാതകള്‍, എല്ലാം മായ്ക്കുന്ന കടല്‍, ഊടും പാവും, നിലാവ്, പിന്നിലാവ് എന്നിവ മുഖ്യ കൃതികള്‍. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ജി. ശങ്കരക്കുറുപ്പ് അവാര്‍ഡ്, മൂലൂര്‍ അവാര്‍ഡ്, അച്യുതമേനോന് അവാര്‍ഡ്, അബുദാബി മലയാളി സമാജം അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, പത്മപ്രഭാ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.