
ഓർമ്മക്കിളിവാതിൽ (കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി)- സ്വന്തം ഗ്രാമത്തിന്റെ ഓര്‍മ്മചിത്രങ്ങള്‍
‘ഈ ഗ്രന്ഥം പറപ്പൂര് എന്ന ഗ്രാമത്തിന്റെ കഥയാണ്. അവിടത്തെ ജനങ്ങളുടെ, ജീവജാലങ്ങളുടെ, പ്രകൃതയുടെ ഒക്കെ കഥ. യാതൊരു വിധത്തിലുള്ള വാചകക്കസര്ത്തുമില്ലാതെ ഈ പുസ്തകം നമ്മുടെ സമ്മതത്തിനുപോലും കാത്തുനിലക്കാതെതന്നെ ഹൃദയത്തിന്റെ ഉള്ളറയിലേക്ക് കടന്നുചെന്ന് അവിടെ സ്ഥാനംപിടിക്കുന്നു. അവാച്യമായ ഒരനുഭൂതിവിശേഷണത്തിന് നമ്മെ അടിമപ്പെടുത്തുന്നു. വി.ടി.ഭട്ടതിരിപ്പാടിന്റെയും മറ്റും ആത്മകഥാഗ്രന്ഥങ്ങളോടൊപ്പം കൊച്ചൗസേപ്പിന്റെ ഈ പുസ്തകവും ഇടംനേടുമെന്ന് പറയാന്‍ ഞാന്‍ മടിക്കുന്നില്ല.’ -ടി.പത്മനാഭന് (അവതാരികയില്‍)
‘പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഇതൊരു ആത്മകഥയല്ല. ജീവിതാനുഭവങ്ങളുടെ ക്രമാനുസൃതമായ വിവരണവുമില്ല. മനസ്സിനെ സ്പര്‍ശിച്ച അനുഭവങ്ങളുടെ ഓര്‍മ്മപുതുക്കലാണ്. അതില്‍ നിന്ന് ഉണ്ടായ തിരിച്ചറിവുകളുടെയും ജീവിതനിരീക്ഷണത്തിന്റെയും രേകപ്പെടുത്തലാണ്. ജനിച്ച നാടും പിന്നിട്ട ബാല്യവും എല്ലാവര്ഖ്കും ഓര്‍മ്മകളുണര്‍ത്തുന്ന വികാരമാണ്. പ്രത്യക്ഷത്തില്‍ അതിവസാധാരണമെന്നു തോന്നാവുന്ന സംഭവങ്ങള്‍ക്കു പിന്നില്‍ അസാധാരണമായ അനുഭൂതികുണ്ട്. അവയെ രേഖപ്പെടുത്തുകയാണ് എന്റെ ലക്ഷ്യം.’
-ഗ്രന്ഥകര്‍ത്താവ് (ആമുഖത്തില്‍)