
എല്ലാ മനുഷ്യരുടെ ഉള്ളിലും ഒരു കുട്ടിയുണ്ട്. ആവേശത്തോടെ ആഘോഷിച്ച ബാല്യത്തെക്കുറിച്ചുള്ള ഓർമ്മകൾ എപ്പോഴും ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്നു!. ബാല്യകാലസ്മൃതികളിലൂടെയുള്ള ഒരു കയറ്റിറക്കമാണ് പേപ്പർ റോക്കറ്റ്. മഞ്ഞൻ എന്ന നായ, മകൻ വഴിയിലാണ്, സാറും കുട്ടിയും, ഒളിച്ചോട്ടം, പേപ്പർ റോക്കറ്റ് തുടങ്ങി ലളിതവും ചാരുതയുമാർന്ന ഭാഷയിൽ രചിച്ച പത്തൊൻപതു കഥകളുടെ സമാഹാരം.