QABAR K R MEERA

QABAR K R MEERA

Tax included.

ബാബറി മസ്ജിദിൻ്റെ സ്ഥാനത്ത് അയോദ്ധ്യാ ക്ഷേത്രം ഉയരുമ്പോൾ ഇവിടെ ഒരു ഖബറിൽ നിന്ന് ഉയരുന്ന ശബ്ദങ്ങൾ. വിധികൾ പലപ്പോഴും പ്രതിവിധികളാകുന്നില്ലെന്ന തിരിച്ചറിവു നല്കുന്ന നോവൽ. അകത്തും പുറത്തും സൈനുൽ ആബിദിൻ്റെ കവറുകളുമായി ഖബർ നിങ്ങളുടെ വായനാ ലോകത്തേക്ക് തുറക്കപ്പെടുന്നു .

കോടതിയിലെത്തിയ ഒരു ഖബർ കേസ്, അതിന്റെ തുടർ പരിണാമങ്ങൾ, വാദിയായ ഖയാലുദ്ദീൻ തങ്ങളുടെ മാന്ത്രികശക്തിയിൽ അനുഭവപ്പെടുന്ന മതിഭ്രമം, മതത്തിന്റെ അതിർവരമ്പുകൾ കടന്നുവരാത്ത പരസ്പരസ്നേഹം, സമകാലിക സാഹചര്യങ്ങൾ അങ്ങനെ വിശാലമായി ചിന്തിക്കാൻ പല വിഷയങ്ങളും ഭാവനയുടെ ഭാഷയിൽ ഏതാനും വരികളിൽ മാത്രം ഒതുക്കിയാണ് പറഞ്ഞു പോകുന്നതെങ്കിലും വായനക്കാർക്ക് ആഴത്തിൽ വ്യാപരിക്കാനും ബൗദ്ധിക മണ്ഡലങ്ങളിൽ നൂറായിരം ചോദ്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ട് നീതി -അനീതി വാദപ്രതിവാദങ്ങൾ സ്വന്തം മനസ്സിൽ നിന്ന് ഉണർന്ന് ഒരു ജനതയിലേക്ക് പരക്കട്ടെ എന്ന് 'ഖബർ 'പറയാതെ ആഗ്രഹിക്കുന്നുണ്ടോ? അത് ഓരോ വായനക്കാരന്റെയും ചിന്തകൾക്ക് ഉള്ള സ്വാതന്ത്ര്യമാണ്.സ്ഥലത്തിൻറെ ചരിത്രമാണ് ഖബർ. ഖയാലുദ്ദീൻ തങ്ങൾ വാദിയും മറ്റ് മൂന്ന് സഹോദരങ്ങൾ എതിർകക്ഷികളുമായി കേസിൽ പരാമർശിക്കുന്ന സ്ഥലം. സലാഹുദ്ദീൻ തങ്ങളിൽ നിന്നും സാകേതം ചാരിറ്റബിൾ ട്രസ്റ്റ് വിലകൊടുത്തുവാങ്ങിയ രണ്ടേക്കർ 15 സെൻറ് സ്ഥലം. ട്രസ്റ്റ് അവിടെ ഒരു കല്യാണ മണ്ഡപവും ഓഡിറ്റോറിയവും പണിയാൻ തുടങ്ങുന്നു. ഈ സ്ഥലത്തിന്റെ തെക്കേയറ്റത്ത് തന്‍റെ പൂർവികന്‍റെ ഖബർ ഉള്ളതായും അത് സംരക്ഷിക്കപ്പെടണമെന്നുമാണ് ഖയാലുദ്ദീന്‍റെ ആവശ്യം . ഓഡിറ്റോറിയത്തിനന്‍റെ പ്ലാൻ പ്രകാരം ടോയ്ലറ്റ് വരുന്നത് ഈ ഖബറിന് മുകളിൽ ആണെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ കേസിന്‍റെ ഭാഗമായാണ് ഭാവനയും ഖയാലുദ്ദീൻ തങ്ങളും കണ്ടുമുട്ടുന്നതും അദ്ദേഹത്തിന്റെ മായാജാലം കൊണ്ട് പല വിഭ്രാന്തികൾ ഭാവനക്ക് അനുഭവപ്പെടുന്നതും.പല തരത്തിൽ അവരെ തളർത്താൻ അദ്ദേഹം ശ്രമിച്ചിട്ട് അയാൾ ഒടുവിൽ അവരുടെ കഴിവിനെ അംഗീകരിക്കുകയും അവരുടെ ആത്മാഭിമാനത്തെ ഒടുവിൽ ബഹുമാനിക്കുകയും പരസ്പരം പ്രണയത്തിലാവുകയും ചെയ്യുന്നു. പ്രണയിക്കുമ്പോഴും അവരെ മാഡം എന്ന് വിളിക്കുന്നത് സൂചിപ്പിക്കുമ്പോൾ അദ്ദേഹം പറയുന്നുണ്ട് 'നിങ്ങൾക്ക് വേണ്ടത് ആദരവാണ് കിട്ടിയിട്ടില്ലാത്തതും അതാണ്. എനിക്കും അതേ.' എന്ന്. ചിന്തകൾകൊണ്ട് ഉയർന്ന ഒരു മനുഷ്യത്വത്തിന്‍റെ നന്മയും അനുഭവിച്ച വേദനകളും അപമാനവും ഈ വാക്കുകളിൽ നിഴലിക്കുന്നുണ്ട്. പ്രശ്നക്കാരനായ ഭാവനയുടെ മകൻ അദ്ദേഹത്തിന്‍റെ സ്നേഹത്തിൽ സന്തോഷവാനാകുന്നതും മനുഷ്യത്വത്തിന്‍റെ ഇന്ദ്രജാലം തന്നെയാണ്. 'ഒരു കലാപം അനുഭവിച്ചവനാണ് ഞാൻ. വലിയൊരു ജനക്കൂട്ടം ഉടു തുണി പിടിച്ചു അഴിച്ച് നിങ്ങളുടെ ജനനേന്ദ്രിയം നോക്കി നിങ്ങളാരാണെന്ന് നോക്കുന്ന ഒരു നിമിഷം ഉണ്ടല്ലോ അത് അനുഭവിച്ച ഒരുത്തനും-ഹിന്ദു ആകട്ടെ മുസ്ലിം ആകട്ടെ. ഒരാളായി തുടരില്ല'. അത് അനുഭവിക്കുന്നവന്‍റെ ഒരിക്കലും മായാത്ത അപമാനം, സ്വന്തം ആത്മാഭിമാനം അടിയറ വെക്കുന്നതിന്റെ സ്വയം നിന്ദ, സ്വന്തം അസ്ഥിത്വത്തിന്റെ ചോദ്യം ചെയ്യപ്പെടൽ എത്ര ഭീകരമാണ്, എത്ര ലജ്ജാകരമാണ് ആ അവസ്ഥ!!! നമ്മൾ ആ കഥാപാത്രമായി സ്വയം മാറുമ്പോൾ അത് അനുഭവിക്കുമ്പോൾ ആ അപമാനത്തിന്റെ തീവ്രത നമ്മെ വിറകൊള്ളിക്കും എന്നത് തീർച്ചയാണ്. ഭാവനയുടെ പൂർവികനായ യോഗീശ്വരൻ അമ്മാവനും ഖയാലുദ്ദീൻ തങ്ങളുടെ പൂർവികരുടെ കഥയും എവിടെയൊക്കെയോ സന്ധിക്കുമ്പോൾ മതങ്ങളുടെ പേരിലുള്ള കലഹം ഓർത്ത് മനുഷ്യൻ ലജ്ജിച്ചു തല താഴ്ത്തും. ഇവർ രണ്ടുപേരും ഒരാളായിരുന്നു എന്ന് ഒടുവിൽ ഭാവന അറിയുന്ന രംഗവും അസ്പഷ്ടമായി പറഞ്ഞു പോകുന്നത് എന്തും വിവാദമാക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഒരുപാട് വിവാദങ്ങൾക്ക് തിരി കൊളുത്തണ്ട എന്ന ഉദ്ദേശ്യത്തിലാവാം.ചേരമാൻ പെരുമാളിനൊപ്പം മക്കയിൽ പോയി ഇസ്ലാം മതം സ്വീകരിച്ച് മടങ്ങിവന്ന ഹസ്സൻകോയയുടെ ഖബർ ചരിത്രവും മതവും ബന്ധങ്ങളും കൂടിക്കലർന്ന ഒരു അനുഭൂതിയാണ് ഖയാലുദ്ദീൻ തങ്ങൾക്ക്. ഇന്നു മനുഷ്യൻ ജീവിക്കുന്ന എല്ലാ സ്ഥലത്തും ചരിത്രവും മിത്തും പൗരാണികതയുടെ ആഢ്യത്വവും ഒരുപക്ഷേ യുദ്ധക്കളത്തിന്റെ ചോരയുടെ മണവും ഒക്കെ പറയാനുണ്ടാകും എന്നത് ഒരു വാസ്തവം തന്നെയാണ്. അവിടെ ഖബർ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാൻ സാധിക്കാത്തതിനാൽ ആ സ്ഥലം സംരക്ഷിക്കപ്പെടണമെന്ന വാദിയുടെ ആവശ്യം കോടതി നിരസിച്ചു ഉത്തരവാകുകയാണ് ചെയ്യുന്നത്. ചരിത്രത്തിൻറെ അറിവിനും പൂർവികതയുടെ വേരിനും മാനുഷിക വികാരങ്ങൾക്കും അപ്പുറം യുക്തി നിഷ്ഠമായ തീരുമാനങ്ങളുടെയും ...",