സമ്പാദ്യവും നിക്ഷേപവും നിങ്ങൾക്കും കുടുംബത്തിനും ഒരു നല്ല നാളെക്കായി
വൈവിധ്യമാർന്ന നിക്ഷേപങ്ങളിലൂടെ നിക്ഷേപകരൂടെ സമ്പാദ്യം വർദ്ധിപ്പിക്കുവാൻ സാധാരണക്കാരെ പ്രാപ്തരാക്കുന്ന പുസ്തകം.
സാമ്പത്തിക അച്ചടക്കം കൈവരിക്കുന്നത് വഴി നിങ്ങളുടെയും കുടുംബത്തിന്റെയും ഭാവി സുരക്ഷിതമാക്കാനുള്ള മാർഗ്ഗനിർദ്ദേശം. പതിറ്റാണ്ടുകളായി ഗൾഫ് മലയാളികൾക്ക് ധനകാര്യ സേവന നടത്തുന്നയാളാണ് ശംസുദ്ദീൻ. അദ്ദേഹത്തിൻറെ നീണ്ട പ്രവാസ ജീവിതത്തിൽ നിന്നും ആർജിച്ചെടുത്ത അനുഭവങ്ങളാണ് ഇതിൻറെ മൂലധനം. ഈ പുസ്തകത്തിൽ രചയിതാവായ കെ വി ഷംസുദ്ദീൻ നിക്ഷേപവുമായി ബന്ധപ്പെട്ട് മലയാളികൾ വരുത്തുന്ന അബദ്ധങ്ങളും തെറ്റുകളും തിരുത്തി അവർക്ക് ഏറ്റവും ഏറ്റവും ഉചിതമായ നിക്ഷേപമാർഗം തിരഞ്ഞെടുത്ത് അവരവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾ സമയബന്ധിതമായി കൈവരിക്കുവാൻ അവരെ സഹായിക്കുന്നു. ഈ പുസ്തകത്തിൽ വളരെ ലളിതമായ രീതിയിൽ വിവിധ നിക്ഷേപ മാർഗങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഓരോരുത്തർക്കും തങ്ങളുടെ സാഹചര്യങ്ങൾക്കനുസരിച്ച് തിരഞ്ഞെടുക്കാവുന്ന ഈ നിക്ഷേപ മാർഗങ്ങൾ പ്രയോജനപ്പെടുത്തിയാൽ അവർക്ക് ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കുന്നതാണ്.